ഡാളസ്: ഫിഫ ലോകകപ്പിൽ അസാമാന്യ പ്രകടനം കാഴ്ചവച്ച ഇറാന്റെ ഗോൾകീപ്പർ അലിറെസ ബെയ്‌റൻവാന്ദ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് താരമാണ്. ബെൽജിയത്തിനെതിരായ മത്സരത്തിലുടനീളം ഏഴ് തകർപ്പൻ സേവുകൾ. ഇതോടെ ബെയ്‌റൻവാന്ദ് ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുന്നതായി ചിത്രീകരിക്കുന്ന ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
ബെൽജിയം താരം മാക്സിം ഡി കുയ്‌പ്പറിന്റെ ഷോട്ട് ഒറ്റക്കൈ കൊണ്ട് തടഞ്ഞതുൾപ്പെടെയുള്ള പ്രകടനം ആറ് അടി നാലിഞ്ച് ഉയരമുള്ള ബെയ്‌റൻവാന്ദിനെ ‘സുപ്പീരിയർ പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരത്തിന് അർഹനാക്കി.
ഹോർമുസ് കടലിടുക്ക് പോലെ ഇറാന്റെ ഗോൾപോസ്റ്റ് ഭദ്രമായി കാക്കുമെന്ന് ലോകകപ്പിന് മുൻപ് അലിറെസ ബെയ്‌റൻവാന്ദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബെൽജിയത്തിനെതിരായ ഗോൾരഹിത സമനിലയോടെ ആ വാക്കാണ് പാലിക്കപ്പെട്ടത്.
ഇറാന്റെ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഖാലിബാഫ് ബെയ്‌റൻവാന്ദിന്റെ സേവിന്റെ ചിത്രത്തോടൊപ്പം ‘ഇങ്ങനെയാണ് ഞങ്ങൾ ഞങ്ങളുടെ മണ്ണിനെ സംരക്ഷിക്കുന്നത്’ എന്ന് കുറിച്ചത് വലിയ ശ്രദ്ധ നേടി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































