ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലിഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം അടങ്ങിയ വിവാദ ഭാഗം പിൻവലിച്ചു. ഈ ഭാഗത്തെ 8 ഉത്തരങ്ങൾക്കായുള്ള 8 മാർക്ക് എല്ലാ വിദ്യാർഥികൾക്കും നൽകും. ശനിയാഴ്ച നടന്ന പരീക്ഷയുടെ ‘ജെഎസ്കെ 1’ സീരീസിലുള്ള ചോദ്യക്കടലാസിൽ സെക്ഷൻ എയിലെ ഒന്നാം ഭാഗത്ത് 3 ഖണ്ഡികയുള്ള ഭാഗമാണു വിവാദമായത്. മറ്റു സീരീസിലുള്ള ചോദ്യക്കടലാസിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും ഈ ഭാഗത്തെ മുഴുവൻ മാർക്കും ലഭിക്കും.
‘ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്ചപ്പാട് കുട്ടികൾക്കുമേൽ ഭാര്യയ്ക്കു കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കമുണ്ടാക്കാനും സ്ത്രീകൾക്കു സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്ത്രീസ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. പിതാവിന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീപുരുഷ തുല്യത നടപ്പാക്കിയതോടെ എല്ലാം താളം തെറ്റി’ – എന്നിങ്ങനെയായിരുന്നു വിവാദ ഭാഗം. ഇതിൽ നിന്നുള്ള 10 ചോദ്യങ്ങളിൽ എട്ടെണ്ണത്തിനായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന പരാമർശത്തിൽ സിബിഎസ്ഇ മാപ്പു പറയണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണു വിവാദഭാഗം പിൻവലിക്കുന്നതായ അറിയിപ്പു വന്നത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…