മുംബൈ : കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും സഹോദരിയേയും ബൈക്കില്‍ പിന്തുടര്‍ന്നു വന്ന യുവാക്കള്‍ അശ്ലീല ആംഗ്യവും അസഭ്യവര്‍ഷവും ചൊരിഞ്ഞു. മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം നടന്നത്. യുവതി സംഭവം നേരിട്ട് വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. വീഡിയോ വൈറലായതോടെ മുംബൈ പോലീസ് നേരിട്ട് കേസെടുത്തു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുംബൈ സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ഇത് ട്വിറ്ററില്‍ മുംബൈ പോലീസിന് ടാഗ് ചെയ്തുകൊണ്ട് പോസ്റ്റു ചെയ്തത്. ബാന്ദ്ര ഭാഗത്തേക്ക് പോവുകയായിരുന്നു യുവതിയേയും കുടുംബത്തേയും യുവാക്കള്‍ സ്‌കൂട്ടറില്‍ കിലോമീറ്ററുകള്‍ പിന്തുടരുകയും അസഭ്യവും അശ്ലീല ആംഗ്യങ്ങളും കണിക്കുകയും ചെയ്തു. യുവതിയുടെ പിതാവാണ് കാര്‍ ഓടിച്ചിരുന്നത്. കൂടെ യുവതിയുടെ സഹോദരിയും ഉണ്ടായിരുന്നു.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. അവര്‍ മദ്യപിച്ച് ലഹരിയിലായിരുന്നുവെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയെന്ന് യുവതി പറഞ്ഞു. യുവതി പോസ്റ്റു ചെയ്ത വീഡിയോയിലും യുവാക്കള്‍ അശ്ലീല ആംഗ്യം കാണിക്കുന്നുണ്ട്. യുവതിയുടെ പോസ്റ്റിനു പിന്നാലെ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്‌സ്പ്രസ് ഹൈവേയിലെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും ചെറുപ്പക്കാര്‍ യാത്രചെയ്്ത് വന്ന റൂട്ടിലെ മറ്റു സി.സി.ടി.വികളും പരിശോധിച്ചു വരുന്നു. ഉടനെ പ്രതികളെ പിടികൂടാനാവുമെന്നാണ് പോലീസ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…