ബൈക്കില്‍ കാറിനെ പിന്തുടര്‍ന്ന യുവാക്കള്‍ യുവതിയെ അസഭ്യവും അശ്ലീല ആംഗ്യവും കാണിച്ചു : പോലീസ് കേസെടുത്തു

0
73

മുംബൈ : കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും സഹോദരിയേയും ബൈക്കില്‍ പിന്തുടര്‍ന്നു വന്ന യുവാക്കള്‍ അശ്ലീല ആംഗ്യവും അസഭ്യവര്‍ഷവും ചൊരിഞ്ഞു. മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം നടന്നത്. യുവതി സംഭവം നേരിട്ട് വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. വീഡിയോ വൈറലായതോടെ മുംബൈ പോലീസ് നേരിട്ട് കേസെടുത്തു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുംബൈ സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ഇത് ട്വിറ്ററില്‍ മുംബൈ പോലീസിന് ടാഗ് ചെയ്തുകൊണ്ട് പോസ്റ്റു ചെയ്തത്. ബാന്ദ്ര ഭാഗത്തേക്ക് പോവുകയായിരുന്നു യുവതിയേയും കുടുംബത്തേയും യുവാക്കള്‍ സ്‌കൂട്ടറില്‍ കിലോമീറ്ററുകള്‍ പിന്തുടരുകയും അസഭ്യവും അശ്ലീല ആംഗ്യങ്ങളും കണിക്കുകയും ചെയ്തു. യുവതിയുടെ പിതാവാണ് കാര്‍ ഓടിച്ചിരുന്നത്. കൂടെ യുവതിയുടെ സഹോദരിയും ഉണ്ടായിരുന്നു.

യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. അവര്‍ മദ്യപിച്ച് ലഹരിയിലായിരുന്നുവെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയെന്ന് യുവതി പറഞ്ഞു. യുവതി പോസ്റ്റു ചെയ്ത വീഡിയോയിലും യുവാക്കള്‍ അശ്ലീല ആംഗ്യം കാണിക്കുന്നുണ്ട്. യുവതിയുടെ പോസ്റ്റിനു പിന്നാലെ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്‌സ്പ്രസ് ഹൈവേയിലെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും ചെറുപ്പക്കാര്‍ യാത്രചെയ്്ത് വന്ന റൂട്ടിലെ മറ്റു സി.സി.ടി.വികളും പരിശോധിച്ചു വരുന്നു. ഉടനെ പ്രതികളെ പിടികൂടാനാവുമെന്നാണ് പോലീസ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here