gnn24x7

കോവാക്‌സിന്‍ വേണ്ട പകരം കോവിഷീല്‍ഡ് മതിയെന്ന് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍

0
203
gnn24x7

ന്യൂഡല്‍ഹി: പരീക്ഷണഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് വേണ്ടെന്നും കോവിഷീല്‍ഡ് മതിയെന്നുമാണ് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഡല്‍ഹിയിലെ പ്രസിദ്ധ ആശുപത്രിയായ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റസിഡന്റണ്ട് ഡോക്ടരമാര്‍ ആശുപത്രി സൂപ്രണ്ടിന് ഇതു സംബന്ധിച്ച് ഔദ്യോഗികമായി കത്തു നല്‍കിയത്.

ഇനിയും കുറച്ച് പരീക്ഷണ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടെന്നും ആര്‍.എം.എല്‍. ഹോസ്പിറ്റലിലെ റസിഡണ്ട് ഡോക്ടരമാര്‍ അസോസിയേഷന്‍ വ്യക്തമായി തുറന്നു പറഞ്ഞത്. പകരം സിറം ഇന്‍സ്റ്റീറ്റിറ്റിയൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് ആണ് നല്ലതെന്നും അതിനുള്ള റിസള്‍ട്ട് മികച്ചതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ കോവാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് ആര്‍ക്കും തന്നെ യാതൊരു സൈഡ് ഇഫക്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഡോക്ടര്‍മാരുടെ ആശങ്കമാത്രമാണിതെന്നും ശാസ്ത്രീയമായി കോവാക്‌സിന്‍ പൂര്‍ണ്ണമായും സജ്ജമാണെന്നും ആരോഗ്യവിഭാഗം വെളിപ്പെടുത്തി. അതേ ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ.കെ.സിങ് റാണ കോവാക്‌സിന്‍ വാക്‌സിനേഷന്‍ എടുക്കകുയും ചെയ്തു. ഇത് ഒരു ആശങ്ക മാത്രമാണെന്നും വാക്‌സിനേഷന്‍ നൂറു ശതമാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here