Categories: Top Stories

റസ്റ്റൊറന്റ് ഗായകനില്‍ നിന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്ക്; ഇത് ഭുവന്‍ ബാമിന്റെ കഥ

ഡല്‍ഹിയിലെ ഒരു സാധാരണ പയ്യനെ സംബന്ധിച്ച് സ്വപ്‌നസമാനമായൊരു നേട്ടമാണ് ലോക ബിസിനസ് മേഖലയിലെ വമ്പന്‍മാര്‍ വാഴുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എത്തുക എന്നത്. തമാശയായി തുടങ്ങിയൊരു യൂട്യൂബ് ചാനല്‍ ഡല്‍ഹിയിലെ ഭുവന്‍ ബാം എന്ന യുവാവിനെ എത്തിരിച്ചിരിക്കുന്നത് ഈ വേദിയിലാണ്.

എന്നു വെച്ച് അത്ര ചില്ലക്കാരനൊന്നുമില്ല ഭുവന്‍. 16 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള ബിബി കി വൈന്‍സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. ഇന്ത്യയിലെ ആദ്യത്തെ യൂട്യൂബ് സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ 21 കാരന് ബോളിവുഡ് താരത്തിന് കിടപിടിക്കുന്ന പ്രശസ്തിയും സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്കുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. മാത്രമല്ല, യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുസന്‍ വജുസ്‌കിയോടൊത്ത് ഡിന്നര്‍ കഴിക്കാനുള്ള ക്ഷണവും ഭുവന് ലഭിച്ചു.

തമാശകളിലൂടെ ഗൗരവകരമായ കാര്യങ്ങളെ സമീപിക്കുകയാണ് ഭുവന്റെ രീതി. അതുവരെ നിലവിലുണ്ടായിരുന്ന സമാന ചാനലുകളെല്ലാം ഇംഗ്ലീഷിലായിരുന്നപ്പോള്‍ ഭുവന്‍ അത് ഹിന്ദിയില്‍ ചെയ്തു എന്നിടത്താണ് വിജയം.

ഗായകന്‍ കൂടിയായ ഭുവന്‍ കോളെജ് പഠനത്തിനിടയില്‍ ഡല്‍ഹിയിലെ റസ്‌റ്റൊറന്റില്‍ 3000 രൂപ പ്രതിഫലത്തിന് രാത്രികാലങ്ങളില്‍ പാടാന്‍ പോയിരുന്നു. ഇതിനിടയിലാണ് കശ്മീര്‍ പ്രളയത്തെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തനങ്ങളെ കളിയാക്കിക്കൊണ്ട് 15 സെക്കന്‍ഡ് നീളുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 2015 ലായിരുന്നു അത്.
എന്നാല്‍ ആ വീഡിയോ തുടക്കത്തില്‍ 15 പേര്‍ മാത്രമാണ് കണ്ടിരുന്നത്. പിന്നീട് വ്യൂവേഴ്‌സിന്റെ എണ്ണം 300 ലേക്കെത്തി. കറാച്ചിയിലും നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ വ്യൂവേഴ്‌സ് ഉണ്ടായെങ്കിലും ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

2016 ല്‍ വാലന്റൈന്‍സ് വീക്ക് ഹുഡിയപ്പ എന്ന വീഡിയോ വൈറലായതോടെയാണ് ഈ യുവാവിന് രാജ്യത്തിനകത്ത് പ്രശസ്തി കൈവന്നത്. ഏഴു മാസത്തിനുള്ളില്‍ പത്തു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാനും അദ്ദേഹത്തിനായി.പെട്ടന്നു തന്നെ ശ്രദ്ധ നേടിയ ഭുവന്‍ 2019 ല്‍ 30 ഓളം കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ മുഖമായി. ലെന്‍സ്‌കാര്‍ട്ടിന്റെ മുഖം ഭുവന്റേതാണ്. വീഡിയോകള്‍ എല്ലാം ചിത്രീകരിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതുമെല്ലാം ഭുവനാണ് എന്നതിനാല്‍ അതിന് പണം മുടക്കേണ്ടി വരുന്നില്ല എന്നതാണ് മറ്റൊരു വിജയ രഹസ്യം. വ്യത്യസ്തങ്ങളായ 16 കഥാപാത്രങ്ങളായി ഭുവന്‍ സ്വയം അവതരിപ്പിക്കപ്പെട്ടു.

ബോളിവുഡില്‍ മുഖം കാണിക്കുകയായിരുന്നു തുടക്കത്തില്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ യൂട്യൂബില്‍ കൂടുതല്‍ ഇടപെടുക എന്നതിനാണ് ഭുവന്‍ മുന്‍ഗണന നല്‍കുന്നത്. തന്റെ ചാനലിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുകയും മാര്‍വല്‍ കോമിക്‌സ്, ഡിസി വേള്‍ഡ് തുടങ്ങിയവയെ പോലെ ഒറിജിനല്‍ സ്‌റ്റോറി കണ്ടന്റുമായി മുന്നോട്ട് പോകുകയുമാണ് ഈ യുവാവിന്റെ ലക്ഷ്യം.

യൂട്യൂബ് എന്ന മാധ്യമം ഒരു സാധാരണക്കാരനെ എത്രയുയരത്തില്‍ എത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ലോകം ഇന്ന് ഭുവന്‍ ബാമിനെ കാണുന്നത്. കേവലം അഞ്ചു വര്‍ഷം കൊണ്ട് സാധാരണക്കാരന്‍ പയ്യന് ദാവോസില്‍ എത്താനായി എന്നതു തന്നെ അതിന്റെ പ്രസക്തി.

Newsdesk

Recent Posts

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ…

19 hours ago

വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്

അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി…

20 hours ago

ബ്രേ എയർ ഷോ ഓഗസ്റ്റ് 1ന്; അയർലണ്ടിലെ ഏറ്റവും വലിയ എയർ ഷോ

അയർലണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിലൊന്നായ Bray Air Show അടുത്ത ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) ബ്രേ സീഫ്രണ്ടിൽ (Bray Seafront)…

21 hours ago

ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം

അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും…

23 hours ago

വേനൽക്കാലത്ത് വീടുകളിലും തീപിടിത്ത ഭീഷണി; ബാർബിക്യൂ, ലിഥിയം ബാറ്ററികൾ, മൊബൈൽ ചാർജിംഗ് എന്നിവയിൽ ജാഗ്രത വേണമെന്ന് ഫയർ സർവീസ്

അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ…

2 days ago

റയാൻഎയർ വിമാനത്തിന്റെ ജനൽ തകർത്തത് എഞ്ചിൻ ഭാഗമല്ലെന്ന് കണ്ടെത്തൽ

റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage -…

2 days ago