Top Stories

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻ

ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും, വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും തീരുമാനം ബാധകമല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തില്‍ നിരവധി പേരെയാണ് ഇറാനില്‍ തുറങ്കില്‍ അടച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവര്‍ക്ക് ശിക്ഷയില്‍ ഇളവില്ലെന്നും ഇറാന്‍ വിശദമാക്കി.

മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. പലമേഖലയില്‍ നിന്നുള്ള ഇറാന്‍ ജനതയാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. 1979ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക രാജ്യത്തെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാന്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു. സെപ്തംബറില്‍ ആരംഭിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് 20000ത്തോളം പേരെയാണ് ഇറാന്‍ ജയിലില്‍ അടച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

എൽ.ഒ.സി താണ്ടി അവനെ തൂക്കണം; ‘ഓപ്പറേഷൻ ത്രാൾ’ ടീസർ എത്തി

എൻ.ഐ.എ (N.I.A.)വച്ചാ എന്താന്നറിയോ നിനക്ക് ….അൽപ്പം തമിഴ് കലർന്ന ശബ്‌ദം …ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ.ഓ.സി…

14 hours ago

ഇത്. എസ്. ഐ.ലൗലജൻ ടി.എസ് “അതിമനോഹരം” പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ.ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ…

14 hours ago

അഞ്ച് കൗണ്ടികളിൽ യെല്ലോ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത

അയർലണ്ടിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് എയറൻ. കാർലോ, കില്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്,…

15 hours ago

നിങ്ങളുടെ സ്പെഷ്യൽ ദിനം എക്സ്ട്രാ സ്പെഷ്യൽ ആക്കാൻ ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്

സാധാരണ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പ്രിയപ്പെട്ട ദിനങ്ങൾക്ക് മനോഹരവും ഓർമ്മയിൽ നിലനിൽക്കുന്നതുമായ സമ്മാനങ്ങൾ തേടുന്നവർക്കായി ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്…

18 hours ago

ഭാവ-താള-ലാസ്യ സമന്വയം; ലൂക്കനിൽ  നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

 കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ...  ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ  പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…

1 day ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…

2 days ago