ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം പത്തുലക്ഷത്തിലധികം പേര്‍ ഇതിനകം വാക്‌സിനേഷന്‍ ഇന്ത്യ ഒട്ടുക്കുമായി സ്വീകരിച്ചു കഴിഞ്ഞു. ഇത് വലിയ ഒരു നേട്ടമായി കണക്കാക്കാമെന്ന് കേന്ദ്ര ആരോഗ്യ വിഭാഗം വിലയിരുത്തി.
കൃത്യ കണക്കുകള്‍ പ്രകാരം 2,37.050 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. ഈ മാസം ഇരുപത്തി എട്ട് ആവുന്നതോടെ രണ്ടാം ഡോസും കൂടെ നല്‍കേണ്ടതുണ്ട്. ഇന്ത്യയിൽ ആദ്യഘട്ടമെന്ന നിലയിൽ ആരോഗ്യപ്രവർത്തകർക്ക് ആണ് മുൻഗണന നൽകി വാക്സിനേഷൻ നൽകിവരുന്നത്. കേരളത്തിൽ കോവി ഷീൽഡ് ആണ് വിതരണം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനങ്ങളിൽ കോവാക്സിനും കോവിഷിൽഡും വിതരണം ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ വിതരണം ചെയ്ത വാക്സിനേഷനുകൾ ഒന്നിനും പാർശ്വഫലങ്ങൾ കാര്യമായിട്ട് കാണിക്കാത്തത് വലിയ ജനപ്രീതിയാണ് നൽകിയിരിക്കുന്നത്. ഇതിനകം തന്നെ 90 ലധികം അന്താരാഷ്ട്ര രാജ്യങ്ങൾ ഇന്ത്യൻ വാക്സിനേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ രാജ്യങ്ങളിലേക്ക് ഒന്നാം ഘട്ടം എന്ന നിലയിൽ ഡോസുകൾ ഇതിനകം ഇന്ത്യ നൽകി കഴിഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…