gnn24x7

ഇന്ത്യയില്‍ പത്തരലക്ഷം പേര്‍ ‍വാക്‌സിന് സ്വീകരിച്ചു കഴിഞ്ഞു

0
198
gnn24x7

ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം പത്തുലക്ഷത്തിലധികം പേര്‍ ഇതിനകം വാക്‌സിനേഷന്‍ ഇന്ത്യ ഒട്ടുക്കുമായി സ്വീകരിച്ചു കഴിഞ്ഞു. ഇത് വലിയ ഒരു നേട്ടമായി കണക്കാക്കാമെന്ന് കേന്ദ്ര ആരോഗ്യ വിഭാഗം വിലയിരുത്തി.

കൃത്യ കണക്കുകള്‍ പ്രകാരം 2,37.050 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. ഈ മാസം ഇരുപത്തി എട്ട് ആവുന്നതോടെ രണ്ടാം ഡോസും കൂടെ നല്‍കേണ്ടതുണ്ട്. ഇന്ത്യയിൽ ആദ്യഘട്ടമെന്ന നിലയിൽ ആരോഗ്യപ്രവർത്തകർക്ക് ആണ് മുൻഗണന നൽകി വാക്സിനേഷൻ നൽകിവരുന്നത്. കേരളത്തിൽ കോവി ഷീൽഡ് ആണ് വിതരണം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനങ്ങളിൽ കോവാക്സിനും കോവിഷിൽഡും വിതരണം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ വിതരണം ചെയ്ത വാക്സിനേഷനുകൾ ഒന്നിനും പാർശ്വഫലങ്ങൾ കാര്യമായിട്ട് കാണിക്കാത്തത് വലിയ ജനപ്രീതിയാണ് നൽകിയിരിക്കുന്നത്. ഇതിനകം തന്നെ 90 ലധികം അന്താരാഷ്ട്ര രാജ്യങ്ങൾ ഇന്ത്യൻ വാക്സിനേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ രാജ്യങ്ങളിലേക്ക് ഒന്നാം ഘട്ടം എന്ന നിലയിൽ ഡോസുകൾ ഇതിനകം ഇന്ത്യ നൽകി കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here