ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കൊവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.
സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് തവണ സമാനമായ തെറ്റ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി.
വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളെ രണ്ട് തവണ സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ദുബായില്‍ എത്തിച്ചുവെന്ന് കാണിച്ചാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് നോട്ടീസ് അയച്ചത്. അതിനാല്‍ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബായ് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
സെപ്തംബര്‍ രണ്ടിന് ജയ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കെത്തിയ ആള്‍ക്കാണ് കൊവിഡ് ഉണ്ടായിരുന്നതായി കണ്ടെത്തിയതെന്നും ഏവിയേഷന്‍ അയച്ച നോട്ടീസില്‍ പറയുന്നുണ്ട്.
രോഗിയുടെ പേര്, സീറ്റ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയുള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നതിനാല്‍ എയര്‍ ഇന്ത്യക്ക് ദുബായ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ രണ്ട് വരെ ദുബായിലേക്കും ദുബായില്‍ നിന്ന് പുറത്തേക്കും ഉള്ള സര്‍വീസുകളാണ് റദ്ദു ചെയ്തത്.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…