ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് മരിച്ചു. 74 കാരിയായ നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്.
തുടര്‍ന്ന് ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്‌സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ നിര്‍മാണരംഗത്തും ഹിലരി ഹീത്ത് കൈ വെച്ചിരുന്നു.
1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്‌പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.
ബ്രിട്ടനില്‍ 8,931 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്.
18693 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന ഇറ്റലിയുടെ തൊട്ടു പിന്നിലായിരിക്കുകയാണ് അമേരിക്ക. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 102667 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 16 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടായി.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…