ബർമിങ്ങാം: ബ്രിട്ടനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ.അമിറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് 19 രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. യൂറോപ്പിലെ എട്ടാമത്തെ മലയാളിയും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ. അമിറുദ്ദീൻ 30 വർഷം മുൻപാണ് ബ്രിട്ടനിൽ എത്തിയത്. ജിപി സർജറിയിൽ ആയിരുന്നു പ്രധാനമായും ജോലി ചെയ്തിരുന്നത്. ബ്രിട്ടനിൽ കൂടുതൽ മലയാളികൾ കോവിഡ് ബാധിതരാകുന്ന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. നിലവിൽ കോവിഡ് ബാധിച്ച് പത്തിലധികം ആളുകൾ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണ്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…