യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ (ഐഎൽആർ) എട്ടു വർഷത്തിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നത് ഉൾപ്പടെയുള്ള നിയമങ്ങളാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇംഗ്ലീഷ് മാധ്യമമായ ‘ഡെയിലി മെയിൽ’ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുള്ളത്.
യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ കുത്തനെ ഉയർന്ന് നിൽക്കുന്നുവെന്ന് പുതിയ കണക്കുകൾ പുറത്തു വന്നതിനാലാണ് ആഭ്യന്തര വകുപ്പ് കടുത്ത നടപടികൾ ആലോചിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഐഎൽആർ ലഭിക്കാനായി യുകെയിൽ രണ്ട് വർഷമെങ്കിലും തൊഴിലെടുത്തതായോ അല്ലെങ്കിൽ സ്കൂൾ പഠനം നടത്തിയതായോ തെളിയിക്കേണ്ട രേഖകളും ഹാജരാക്കേണ്ടി വരും. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണ് ഐഎൽആർ ലഭിക്കുക.
കൂടാതെ ഐഎൽആർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള പത്ത് വർഷക്കാലം ക്രിമിനൽ കുറ്റങ്ങളിലൊന്നും അകപ്പെട്ടിട്ടില്ലെന്ന് അപേക്ഷകൻ നിർബന്ധമായും തെളിയിക്കേണ്ടതായും വരും. നിലവിൽ ഐഎൽആർ ലഭിക്കുന്നതിനായി 65 വയസിന് മുകളിൽ പ്രായമുള്ളവർ ബ്രിട്ടീഷ് ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയെഴുതേണ്ടതില്ല. എന്നാൽ പരിഗണനയിലുള്ള നിയമങ്ങൾ കർശനമാക്കിയാൽ ഈ ഇളവും റദ്ദാക്കും. യുകെയിലേക്കുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് കടിഞ്ഞാണിടാൻ താൻ വർധിച്ച മുൻഗണനയാണ് നൽകുന്നതെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഇത്തരം കർശന നടപടികൾക്ക് ഋഷി സുനക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.
നെറ്റ് മൈഗ്രേഷൻ വെട്ടിക്കുറയ്ക്കുമെന്ന് കാൻസർവേറ്റീവ് പാർട്ടി മുമ്പേ തന്നെ നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട പുതിയ കണക്കുകൾ പ്രകാരം നെറ്റ് മൈഗ്രേഷൻ സർവകാല റെക്കോർഡിലാണ്. എന്നാൽ മൈഗ്രേഷനിലൂടെ യുകെയിൽ എത്തിയ കുടുംബത്തിന്റെ പിന്മുറക്കാരനായ ഋഷി സുനക് ഇത്തരത്തിൽ നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. യുകെയിൽ എത്തിയ പുതു തലമുറയിൽ ഉൾപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ നിന്നും ഉൾപ്പടെയാണ് പ്രതിഷേധം ഉയരുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…