ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി യു കെ. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്ന് വെള്ളിയാഴ്ച18 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1,000 വെന്റിലേറ്ററുകളും ആയി പുറപ്പെട്ടിട്ടുണ്ട്. ആന്റോനാവ് 124 കാർഗോ വിമാനം ആണ്
ഇന്ത്യയിൽ ഏറെ പ്രതിസന്ധികൾ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം. ഓക്‌സിജൻ പ്ലാന്റുകൾ ഇന്ത്യൻ ആശുപത്രികളിലേക്ക് മാറ്റാൻ ഇന്ത്യൻ റെഡ് ക്രോസ് സഹായിക്കും. . ഓരോ ഓക്‌സിജൻ ജനറേറ്റർ യൂണിറ്റുകളിൽ ഓരോ മിനിറ്റിലും 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു, ഒരു സമയം 50 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇത് സഹായകമാകുന്നു.
കഴിഞ്ഞ മാസം യുകെയിൽ നിന്ന് 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലെത്തിയിരുന്നു. “ഇന്ത്യയിലെ സ്ഥിതി ഹൃദയസ്തംഭനമാണ്, ഈ വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു,” യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…