gnn24x7

ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി യു കെ

0
229
gnn24x7

ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി യു കെ. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്ന് വെള്ളിയാഴ്ച18 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും  1,000 വെന്റിലേറ്ററുകളും ആയി പുറപ്പെട്ടിട്ടുണ്ട്. ആന്റോനാവ് 124 കാർഗോ വിമാനം ആണ്

ഇന്ത്യയിൽ ഏറെ പ്രതിസന്ധികൾ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം. ഓക്‌സിജൻ പ്ലാന്റുകൾ ഇന്ത്യൻ ആശുപത്രികളിലേക്ക് മാറ്റാൻ ഇന്ത്യൻ റെഡ് ക്രോസ് സഹായിക്കും. . ഓരോ ഓക്‌സിജൻ ജനറേറ്റർ യൂണിറ്റുകളിൽ ഓരോ മിനിറ്റിലും 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു, ഒരു സമയം 50 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇത് സഹായകമാകുന്നു.

കഴിഞ്ഞ മാസം യുകെയിൽ നിന്ന് 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലെത്തിയിരുന്നു. “ഇന്ത്യയിലെ സ്ഥിതി ഹൃദയസ്തംഭനമാണ്, ഈ വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു,” യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here