സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യു.കെ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സ്കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണെന്നും ഫോണുകൾ ക്ലാസ് മുറിയിൽ ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സ്കൂളുകളിലും ഇടവേളകളിലടക്കം മൊബൈലിന് വിലക്കേർപ്പെടുത്തും. സ്കൂൾ അധികൃതർക്ക് നിരോധനം നാല് രീതിയിൽ നടപ്പാക്കാം.
വിദ്യാർത്ഥികൾ ഫോൺ വീട്ടിൽ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സമ്പൂർണ നിരോധനമാണ് ആദ്യത്തേത്.വിദ്യാർത്ഥികൾ തങ്ങളുടെ ഫോൺ സ്കൂൾ സ്റ്റാഫിനെ ഏൽപ്പിക്കുക, ഫോണുകൾ സ്കൂളിലെ സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിക്കുക, ഒരിക്കലും ഉപയോഗിക്കില്ല എന്ന വ്യവസ്ഥയിൽ കുട്ടികൾ തന്നെ അവരുടെ ഫോണിനെ സൂക്ഷിക്കുക എന്നിവയാണ് മറ്റ് രീതികൾ.ഇവയിൽ ഏത് വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം. നിയമം ലംഘിക്കുന്ന കുട്ടികളുടെ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…