gnn24x7

യു.കെയിൽ സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗത്തിന് നിരോധനം

0
77
gnn24x7

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യു.കെ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പെരുമാ​റ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണെന്നും ഫോണുകൾ ക്ലാസ് മുറിയിൽ ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സ്കൂളുകളിലും ഇടവേളകളിലടക്കം മൊബൈലിന് വിലക്കേർപ്പെടുത്തും. സ്കൂൾ അധികൃതർക്ക് നിരോധനം നാല് രീതിയിൽ നടപ്പാക്കാം.

വിദ്യാർത്ഥികൾ ഫോൺ വീട്ടിൽ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സമ്പൂർണ നിരോധനമാണ് ആദ്യത്തേത്.വിദ്യാർത്ഥികൾ തങ്ങളുടെ ഫോൺ സ്‌കൂൾ സ്​റ്റാഫിനെ ഏൽപ്പിക്കുക, ഫോണുകൾ സ്കൂളിലെ സ്​റ്റോറേജ് സംവിധാനത്തിൽ സൂക്ഷിക്കുക, ഒരിക്കലും ഉപയോഗിക്കില്ല എന്ന വ്യവസ്ഥയിൽ കുട്ടികൾ തന്നെ അവരുടെ ഫോണിനെ സൂക്ഷിക്കുക എന്നിവയാണ് മറ്റ് രീതികൾ.ഇവയിൽ ഏത് വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം. നിയമം ലംഘിക്കുന്ന കുട്ടികളുടെ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7