UK

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ്  ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.അമ്പതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിൽ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മുൻവിധികൾ മാറ്റിവച്ച് സ്വയം തീരുമാനമെടുത്ത് മുന്നേറാൻ വനിതകൾ പ്രാപ്തരാകണം  എന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ നടത്തിയ സ്ത്രീകളിലെ ക്യാൻസർ ബോധവൽക്കരണം കേരളത്തിൽ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചുവെന്നും ഈ കാലയളവിൽ 10 ലക്ഷം സ്ത്രീകൾ കാൻസർ പരിശോധനക്ക് തയ്യാറായി എന്നത് വൻ വിജയമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു

അരൂർ എം എൽ എ യും പ്രശസ്ത ഗായികയുമായ ദലീമ ജോജോ ആശംസകൾ അർപ്പിക്കുകയും” മധുരം ജീവാമൃതബിന്ദു ” എന്ന ഗാനം ആലപിക്കുകയും ചെയ്തു. 

ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയും തിരുവനന്തപുരം പൂന്തുറ കേന്ദ്രീകരിച്ച്‌ വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം നടത്തുന്ന ചാരിറ്റി പ്രവർത്തന ങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 പൂന്തുറ ചെറുരശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു  വനിതാ ദിന സന്ദേശം നൽകി.

 സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തിൽ പ്രൊഫസർ അന്നക്കുട്ടി, ജീജ ജോയി വർഗീസ്,ശ്രീജ എന്നിവർ പങ്കെടുത്ത ചർച്ച പുത്തൻ ഉണർവേകി. 

ഗ്ലോബൽ  പ്രസിഡണ്ട്‌ ജോൺ മത്തായി,  ഗ്ലോബൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്,വൈസ് പ്രസിഡണ്ട്‌ പിന്റോ കണ്ണംപള്ളി, വൈസ് ചെയർമാന്മാരായ ഗ്രിഗറി മേടയിൽ,കെ പി കൃഷ്ണകുമാർ,ട്രഷറർ ശശികുമാർ,യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡണ്ട്‌ ജോളി പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പള്ളി,ട്രഷറർ ഷൈബു കൊച്ചിൻ, അമേരിക്കൻ റീജിയൻ പ്രസിഡണ്ട്‌ ജോൺസൺ തച്ചല്ലൂർ, ഗ്ലോബൽ വനിതാ ഫോറം പ്രസിഡണ്ട്‌ ഡോ. ലളിത മാത്യു, സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ,വനിതാ ഫോറം ഇന്ത്യ റീജിയൻ പ്രഡിഡന്റ് അഡ്വ. ലൈല,

ഗ്ലോബൽ മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ. ജിമ്മി മൊയ്‌ലാൻ, മാധ്യമ പ്രവർത്തകനും ജർമ്മൻ പ്രോവിൻസ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിൽ,ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്യൻ റീജിയൺ വൈസ് ചെയർമാൻ ബിജു വൈക്കം, ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, അമേരിക്ക റീജിയൻ പ്രസിഡണ്ട്‌ ആലീസ് മഞ്ചേരി, സെക്രട്ടറി ആൻസി തലച്ചെല്ലൂർ, അയർലണ്ട്  വനിതാ ഫോറം പ്രസിഡണ്ട്‌ ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലിസ്സി ജോസഫ്  പ്രാർഥനാ ഗാനം ആലപിച്ചു. സ്മിത  ജോസഫ്,സുഷ പത്മനാഭൻ, ജൂലി കുര്യാക്കോസ്,അലീന മേരി,അസിൻ അന്ന, മരിയ, ശ്രേയ, ഗ്ലെസ്സി, ജിയ, ആൻസി, ബ്ലെസ്സി, ദേവിക തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നിക്കോൾ കാരുവള്ളിൽ  അവതാരകയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ  വനിതാ ഫോറം പ്രസിഡണ്ട്‌ ബ്ലെസി റ്റോം കല്ലറക്കൽ സ്വാഗതവും,ജർമ്മൻ വനിതാ ഫോറം സെക്രട്ടറി സരിത മനോജ്‌ നന്ദിയും പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago