മയാമി (ഫ്ലോറിഡ) ∙ കോവിഡ്19 മഹാമാരിയെ തുടർന്നു ചെറുകിട വ്യവസായങ്ങൾക്ക് ഫെഡറൽ ധനസഹായമായി അനുവദിച്ച പെ ചെക്ക് പ്രൊട്ടക്ഷൻ പ്ലാൻ (പിപിപി) ഫണ്ട് ഉപയോഗിച്ചു ആഡംബര കാറായ ലംബോർഗനി വാങ്ങിയ ഫ്ലോറിഡയിൽ നിന്നുള്ള ഡേവിഡ് ഹെനീസിനെ പൊലീസ് അറസ്റ്റു ചെയ്തു. 318000 ഡോളറാണ് കാറിന് വിലയായി നൽകിയത്. താൻ നടത്തിയിരുന്നുവെന്നു പറയപ്പെടുന്ന ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് നഷ്ടപരിഹാരമായി 13.5 മില്യൻ ഡോളറാണ് ഇയ്യാൾ ഫെഡറൽ ഫണ്ടിൽ നിന്നും അപേക്ഷ നൽകി ആവശ്യപ്പെട്ടത്. 3.9 മില്യൻ ഡോളർ പിപിപി ലോൺ ആയി ലഭിക്കുകയും ചെയ്തു.
പേ റോളിനെ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. ഡേവിഡ് ഹെനീസിൽ നിന്നും ആഡംബര കാറും 3.4 ബില്യൻ ഡോളർ ബാങ്ക് അക്കൗണ്ടും പൊലീസ് പിടിച്ചെടുത്തു.
കോവിഡ് വ്യാപനത്തെ തുടർന്നു സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മില്യൻ കണക്കിനു അമേരിക്കക്കാരെ സഹായിക്കുന്നതിന് മാറ്റിവെച്ച ഫെഡറൽ ഫണ്ടിന്റെ ഭാഗമായി പിപിപി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം തട്ടിപ്പു നടത്തുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…