ഹൂസ്റ്റൺ: കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും തെരഞ്ഞെടുപ്പിനെ പറ്റി വിശദമായ അവലോകനം നടത്തുന്നതിനും ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവ ർത്തകരുടെയും യുഡിഎഫ് അനുഭാവികളുടെയും വിപുലമായ ഒരു യോഗം നടത്തുന്നു. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനു അറുതി വരുത്തിക്കൊണ്ട് എങ്ങനെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയെ വിജയിപ്പിക്കാൻ സാധിക്കും എന്ന വിഷയത്തെ അധികരിച്ച് വിശദമായ ചർച്ചയും ഉണ്ടായിരിക്കും.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന യോഗം മാർച്ച് 14 ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ (209 FM 1092 Rd, Stafford, TX 77477) വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസ്തുത സമ്മേളനത്തിൽ ഐഒസി നേതാക്കളായ ബേബി മണക്കുന്നേൽ, ജോസഫ് എബ്രഹാം, ജെയിംസ് കൂടൽ, ജീമോൻ റാന്നി, തോമസ് ഒലിയാംകുന്നേൽ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ഏബ്രഹാം തോമസ് തുടങ്ങിവരോടൊപ്പം ഹൂസ്റ്റണിലെ കോൺഗ്രസിൻറെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും നേതാക്കൾ സംസാരിക്കുന്നതുമാണ്.
പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഐഓസി ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) – 713 679 9950
വാവച്ചൻ മത്തായി (സെക്രട്ടറി) – 832 468 3322
റിപ്പോർട്ട് : ജീമോൻ റാന്നി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…