gnn24x7

യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഹൂസ്റ്റണിൽ – മാർച്ച് 14 ന് ഞായറാഴ്ച

0
154
gnn24x7

ഹൂസ്റ്റൺ: കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും തെരഞ്ഞെടുപ്പിനെ പറ്റി വിശദമായ അവലോകനം നടത്തുന്നതിനും ഹൂസ്റ്റണിലെ   കോൺഗ്രസ് പ്രവ ർത്തകരുടെയും യുഡിഎഫ് അനുഭാവികളുടെയും വിപുലമായ ഒരു യോഗം നടത്തുന്നു. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനു അറുതി വരുത്തിക്കൊണ്ട്  എങ്ങനെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയെ വിജയിപ്പിക്കാൻ സാധിക്കും എന്ന വിഷയത്തെ അധികരിച്ച്‌ വിശദമായ ചർച്ചയും ഉണ്ടായിരിക്കും.  

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന യോഗം മാർച്ച് 14 ന് ഞായറാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാ‌ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ (209 FM 1092 Rd, Stafford, TX 77477) വച്ചാണ്  സംഘടിപ്പിച്ചിരിക്കുന്നത്.

പ്രസ്തുത സമ്മേളനത്തിൽ ഐഒസി നേതാക്കളായ ബേബി മണക്കുന്നേൽ, ജോസഫ് എബ്രഹാം, ജെയിംസ് കൂടൽ, ജീമോൻ റാന്നി, തോമസ് ഒലിയാംകുന്നേൽ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ഏബ്രഹാം തോമസ് തുടങ്ങിവരോടൊപ്പം ഹൂസ്റ്റണിലെ കോൺഗ്രസിൻറെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും നേതാക്കൾ സംസാരിക്കുന്നതുമാണ്.

പ്രസ്തുത സമ്മേളനത്തിലേക്ക്‌ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഐഓസി  ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്,

തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) – 713 679 9950  
വാവച്ചൻ മത്തായി (സെക്രട്ടറി) – 832 468 3322

റിപ്പോർട്ട് : ജീമോൻ റാന്നി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here