മുംബൈ: വിചിത്രമായ അനുഭവത്തിലൂടെ യുവാവിന്റെ ആത്മഹത്യ അയര്‍ലണ്ടിലിരുന്ന് ഫെയ്‌സ്ബുക്ക് ജീവനക്കാരന്‍ തടഞ്ഞു. മുംബൈയിലെ 23 കാരനാണ് തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്ത് അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയത്.
മുംബൈയിലെ ധൂലെ സ്വദേശിയോയ ധ്യാനേശ്വര്‍ പാട്ടീല്‍ എന്ന യുവാവാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യയ്ക്കുള്ള ശ്രമം നടത്തിയത്. സംഭവം നടക്കുന്നത് ഞായറാഴ്ച രാത്രി 18 മണിയോടെയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അയര്‍ലണ്ടിന്റെ ഫെയ്‌സ്ബുക്ക് ജീവനക്കാരനാണ് ധ്യാനേശ്വര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടനെ തന്നെ അദ്ദേഹം മുംബൈയിലെ സൈബര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ പോലീസ് കൃത്യമായ സ്ഥലം മനസിലാക്കുകയും നാസിക് എസ്.പിയെ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്യുവാന്‍ പോവുന്നുവെന്ന വാര്‍ത്ത കൈമാറി. ഉടനെ പോലീസ് ഒന്‍പതു മണിയോടെ യുവാവിന്റെ വിട്ടിലെത്തി യുവാവിനെ ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. ഉടനെ തന്നെ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. ഇപ്പോള്‍ അപകട നില തരണം ചെയ്തതായി മുംബൈ പോലീസ് വ്യക്തമാക്കി. യുവാവ് ആത്മഹത്യ ശ്രമം നടത്തുന്ന സന്ദര്‍ഭത്തില്‍ മദ്യപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…