ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തുമെന്ന് അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സൈനിക മേധാവി ജനറല്‍ എം.എം. നരവണെ മന്ത്രിയോടൊപ്പം ഉണ്ടാവുമെന്നാണ് അറിയുന്നത്.
സിക്കിമിലെ ബോര്‍ഡറില്‍ നിന്നും രണ്ടു കിലോമീറ്ററോളം മാറിയുള്ള ഷെരാത്താങ്ങിലായിരിക്കും പൂജ നടക്കുക. ഇപ്പോഴും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-സൈന സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലും പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരൊപ്പം ദസറ ആഘോഷിച്ചു. ഇത് ഇന്ത്യമുഴുവന്‍ വാര്‍ത്തയായിരുന്നു. അതോടൊപ്പം സിക്കിം മേഖലയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവടുത്തെ സൈനിക സന്നാഹങ്ങളും മറ്റുള്ളവയുടെയും അവലോകനം നടത്തുകയും ചെയ്തു.
ശനിയാഴ്ചയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ത്രിശക്തി കോര്‍പ്‌സ് എന്ന 33 കോര്‍പ്‌സ് ആസ്ഥാനം സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയത്. രണ്ടു ദിവസത്തോളം സന്ദര്‍ശനം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ബോര്‍ഡറില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം രാജ്‌നാഥ് സിങ് ഫ്രണ്ട് തുറമുഖ നഗരമായ ബാര്‍ഡിയോയിരുന്നു ആയുധ പൂജ നടത്തിയിരുന്നത്.
(ചിത്രം കടപ്പാട്: എ.എന്‍.ഐ)
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…