gnn24x7

ചൈന അതിര്‍ത്തിയില്‍ പ്രതിരോധമന്ത്രി ആയുധ പൂജ നടത്തും

0
282
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തുമെന്ന് അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സൈനിക മേധാവി ജനറല്‍ എം.എം. നരവണെ മന്ത്രിയോടൊപ്പം ഉണ്ടാവുമെന്നാണ് അറിയുന്നത്.

സിക്കിമിലെ ബോര്‍ഡറില്‍ നിന്നും രണ്ടു കിലോമീറ്ററോളം മാറിയുള്ള ഷെരാത്താങ്ങിലായിരിക്കും പൂജ നടക്കുക. ഇപ്പോഴും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-സൈന സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലും പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരൊപ്പം ദസറ ആഘോഷിച്ചു. ഇത് ഇന്ത്യമുഴുവന്‍ വാര്‍ത്തയായിരുന്നു. അതോടൊപ്പം സിക്കിം മേഖലയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവടുത്തെ സൈനിക സന്നാഹങ്ങളും മറ്റുള്ളവയുടെയും അവലോകനം നടത്തുകയും ചെയ്തു.

ശനിയാഴ്ചയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ത്രിശക്തി കോര്‍പ്‌സ് എന്ന 33 കോര്‍പ്‌സ് ആസ്ഥാനം സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയത്. രണ്ടു ദിവസത്തോളം സന്ദര്‍ശനം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ബോര്‍ഡറില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം രാജ്‌നാഥ് സിങ് ഫ്രണ്ട് തുറമുഖ നഗരമായ ബാര്‍ഡിയോയിരുന്നു ആയുധ പൂജ നടത്തിയിരുന്നത്.
(ചിത്രം കടപ്പാട്: എ.എന്‍.ഐ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here