Categories: Buzz News

കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ

കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ്  ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ. മൂന്നു മണിക്കൂറോളമാണ് പൊലീസുകാർ കാറിനുള്ളിൽ കുടുങ്ങിപ്പോയത്.

ഉടമ ആപ്പിലൂടെ വാഹനം ലോക്ക് ചെയ്തതിനെ തുടർന്നാണ് പൊലീസുകാർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാതായത്.

ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിൽ എടുത്ത എസ്‍യുവി കേസ് ഒത്തുതീർപ്പിലായതിനെ തുടർന്ന് തിരിച്ചെടുക്കാൻ ഉടമ പൊലീസ് സ്റ്റേഷനിലെത്തി.

അപ്പോഴാണ് വാഹനം സ്റ്റേഷൻ പരിസരത്തില്ലെന്ന് ബോധ്യമായത്. ജിപിഎസ്‍ എനേബിൾഡ് സെക്യൂരിറ്റി സിസ്റ്റമുണ്ടായിരുന്ന വാഹനം ലക്നൗവിൽ നിന്ന് 143 കിലോമീറ്റർ അകലെയുണ്ടെന്നു കണ്ടെത്തിയ ഉടമ ആപ്പിലൂടെ വാഹനത്തിന്റെ എൻജിൻ ഓഫാക്കുകയും വാഹനം ലോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ 3 മണിക്കൂർ വാഹനത്തിൽ കുടുങ്ങിയത്.

സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാതെ പൊലീസുകാർക്ക് മൂന്ന് മണിക്കൂർ കാറിൽ ഇരിക്കേണ്ടി വന്നു.

വാഹനം മോഷണം പോകുന്നത് തടയാനുള്ള ഹൈ സെക്യൂരിറ്റി സിസ്റ്റമായിരുന്നു ഉടമ എസ്‍യുവിയിൽ ഘടിപ്പിച്ചിരുന്നത്.

ആപ്പിലൂടെ വാഹനം ലോക്ക് ചെയ്താൽ ഉടമയുടെ പക്കലുള്ള പാസ്‌വേഡ് ഉപയോഗിക്കാതെ വാഹനം തുറക്കാനോ സ്റ്റാർട്ട് ആക്കാനോ സാധിക്കില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

5 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

10 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

10 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

12 hours ago

രണ്ട് ലിംഗങ്ങൾ മാത്രം; പരാമർശത്തിന് കനേഡിയൻ ക്രിസ്ത്യൻ നേതാവിന് കോടികൾ പിഴ

കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…

15 hours ago

കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…

16 hours ago