Entertainment

എൽ.ഒ.സി താണ്ടി അവനെ തൂക്കണം; ‘ഓപ്പറേഷൻ ത്രാൾ’ ടീസർ എത്തി

എൻ.ഐ.എ (N.I.A.)
വച്ചാ എന്താന്നറിയോ നിനക്ക് ….
അൽപ്പം തമിഴ് കലർന്ന ശബ്‌ദം …
ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.
എൽ.ഓ.സി താണ്ടി അവനെ തൂക്കണവരെ വെറിയിറുക്ക് …
സ്‌ക്കെച്ച് പോടുങ്കോ സാർ…
എൽ.ഓ.സി താണ്ടി
ഉള്ള പൂഴ്ന്ത് അവനെ പൊക്കണം…
N.I.A has no limitations….
ഒരു സൈനിക ചീഫിൻ്റെ വാക്കുകളാണി
തെന്നു മനസ്സിലാക്കാം…
പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിവ…

ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ് ഈ വാക്കുകൾ കേൾക്കുന്നത്.
ഇൻഡ്യൻ സൈനിക രംഗത്തെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി എന്ന എന്ന എൻ.ഐ..എ. വിഭാഗത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം..

ജയസൂര്യയടക്കം ഇൻഡ്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്.
അവരുടെയൊക്കെ ഭാഷകൾ ഈ ടീസറിൽ കേൾക്കാം..
എൻ.ഐ.എ എസ്.പി ഹർഷവർദ്ധൻ
എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത് ജയസൂര്യയാണ്.
ഒരു സൈനിക പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ ദൃശ്യങ്ങളും ടീസറിൽ കാണാൻ കഴിയും.
പ്രത്യേകിച്ചും കാഷ്മീരിൻ്റെ മനോഹരമായ പശ്ചാത്തലവും അവിടുത്തെ മിലിട്ടിറി ഓപ്പറേഷനും മറ്റും പ്രേഷകർക്ക് നവ്യമായ ഒരു ദൃശ്യാനുഭവവും ഓണ സമ്മാനവുമായി
രിക്കും..
ഇൻഡ്യയുടെ അഖണ്ഡതയെ വെല്ലുവിളിച്ച് ഭീകരർ കാഷ്മീർ താഴ് വരയിലെ ത്രാളിൽ നടത്തിയ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അതോടൊപ്പം രാജ്യത്തെ വേട്ടയാടുന്ന പല ഭീകരവാഴ്ച്ചകൾ ക്കെതിരേയും ഈ ചിത്രം വിരൽചൂണ്ടുന്നുണ്ട്.
ഒരു മിലിട്ടറി ആക്ഷൻ ചിത്രത്തിൻ്റെ ഉദ്വേഗം തുടക്കം മുതൽ അവസാനം വരേയും നില നിർത്തി കൊണ്ട് തന്നെയാണ് ഇദ ചിത്രത്തെ രതീഷ് വേഗ അവതരിപ്പിച്ചിരിക്കുന്നത്.
റിതിക സിംഗിൻ്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ഭാഗങ്ങളും ടീസറിൽ പ്രകടമാണ്.
വലിയ മുതൽ മുടക്കിൽ
അഞ്ചു ഭാഷകളിലായായി പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം…
മലയാളത്തിൽ മികച്ച സിനിമകൾ ഒരുക്കിപ്പോരുന്ന ഗുഡ് വിൽ എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തീവ്രവാദി ആക്രമണത്തോ
ടൊപ്പം, മനുഷ്യ ബന്ധങ്ങളുടേയും ദേശസ്നേഹത്തി
ൻ്റെയും കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ.
ജയസൂര്യക്കു പുറമേ സായ്കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ റിഥികാസിങ്, വിനയ റായ്, അമൈരാ ദാസ്തർ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം –
നജോസ്.
എഡിറ്റിംഗ് – ഷഫീഖ്.വി.ബി.
പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ – സജീഷ് താമരശ്ശേരി.
കലാസംവിധാനം – സുനീഷ് സോദരൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സരിതാ ജയസൂര്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്‌ണ.
കോ പ്രൊഡ്യൂസർ – സുനി മോൾ ജോബി
നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ.
സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി – ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം,
പബ്ലിക് റിലേഷൻ –
വാഴൂർ ജോസ്, ആതിര ദിൽജിത്ത് –
മാർക്കറ്റിംഗ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത, ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ കുളുമണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.
വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇത്. എസ്. ഐ.ലൗലജൻ ടി.എസ് “അതിമനോഹരം” പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ.ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ…

2 hours ago

അഞ്ച് കൗണ്ടികളിൽ യെല്ലോ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത

അയർലണ്ടിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് എയറൻ. കാർലോ, കില്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്,…

4 hours ago

നിങ്ങളുടെ സ്പെഷ്യൽ ദിനം എക്സ്ട്രാ സ്പെഷ്യൽ ആക്കാൻ ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്

സാധാരണ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പ്രിയപ്പെട്ട ദിനങ്ങൾക്ക് മനോഹരവും ഓർമ്മയിൽ നിലനിൽക്കുന്നതുമായ സമ്മാനങ്ങൾ തേടുന്നവർക്കായി ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്…

7 hours ago

ഭാവ-താള-ലാസ്യ സമന്വയം; ലൂക്കനിൽ  നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

 കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ...  ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ  പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…

21 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…

1 day ago

ന്യൂകാസ്റ്റിൽ പൊന്നോണം 2026 ഓഗസ്റ്റ് 30ന്

ഡബ്ലിൻ: അയർലണ്ടിലെ  ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ “പൊന്നോണം 2026” ഓഗസ്റ്റ് 30-ന് ഞായറാഴ്ച Newcastle…

1 day ago