Entertainment

ഇത്. എസ്. ഐ.ലൗലജൻ ടി.എസ് “അതിമനോഹരം” പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ.
ഇത്. ലൗലജൻ ടി.എസ്-
സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ കൗതുകകരമായ, വളരെ ക്യൂട്ട് ആയ പോസ്റ്ററാണിത്.
പ്രേക്ഷകർക്കുള്ള ഓണ വിരുന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ നവമാധ്യമങ്ങളിൽ ആലോഷിക്കപ്പെടുകയാണ് .
കഴിഞ്ഞ പത്തു മുപ്പതു വർഷത്തിനിടയിൽ ഓണത്തിന് ഒരു മോഹൻലാൽ ചിത്രം ഇല്ലാതെ വന്നത് അപൂർവ്വമാണ്.
മോഹൻ ലാലിൻ്റെ അടുത്ത റിലീസ് ചിത്രം
കൂടിയാണ് അതിമനോഹരം.
ക്രിസ്മസ് ആലോഷങ്ങൾക്കും പുതുവർഷത്തിൻ്റെ തിമിർപ്പിലും പ്രേഷകർക്ക് ആസ്വദിക്കുവാനായി ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നു എന്ന ഡേറ്റും അനൗൺസ് ചെയ്തു
കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ഏറെ ഇടവേളക്കുശേഷം ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥൻ്റെ ക്യാരക്ടറിൽ മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണ് അതിമനോഹരം.
നമ്മുടെ സമൂഹത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്ന നിരവധി മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമാ
യാണ് ഈ ചിത്രം എത്തുന്നത്.
നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്ച്ചതന്നെയായിരിക്കും ഈ ചിത്രം.
കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലൗലജൻ എന്ന സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കി യാണ് ചിത്രത്തിൻ്റെ അവതരണം.
വൻ വിജയം നേടിയ തുടരും എന്ന സിനിമയെ വമ്പൻ വിജയത്തിലേക്കു നയിച്ചത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന സംഘർഷങ്ങളും, റിയലിസ്റ്റിക്ക് പ്രതികരണങ്ങളു
മാണ്.
ഈ ചിത്രത്തിലും  യാഥാർത്ഥ്യത്തോടു ചേർന്നു നിന്നുള്ള രംഗങ്ങൾക്കാണ് തരുൺ മൂർത്തി പ്രാധാന്യം നൽകിയിരിക്കുന്നത് . അത് പ്രേക്ഷകർക്ക് ഏറെ ആസ്വാദകരമാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം.
വലിയ മുതൽ മുടക്കിലാണ് ചിത്രം എത്തുക.
ചിത്രീകരണത്തിൻ്റെ അവസാന ഘട്ടത്തിലാണ് ചിത്രം.
നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.
പ്രേഷകർക്ക് ഈ താര ജോഡികൾ എന്നും ആകർഷകം തന്നെയാണ്.
ലാലു അലക്സ്,,മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം. ജെയ്ക്ക്സ് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി – വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ
കോ-ഡയറക്ടർ – ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

16 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

16 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

2 days ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

2 days ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

2 days ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

2 days ago