ന്യൂഡൽഹി: ഏകദേശം 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നു നിലവിൽ ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു. വായ്പ നൽകിയ ബാങ്ക് കൺസോർഷ്യത്തിനു വേണ്ടി ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) നടത്തിയ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിലാണു ഇതു കണ്ടെത്തിയത്.
1985ൽ ആരംഭിച്ച എബിജി ഷിപ്‌യാഡിന് ഐസിഐസിഐ ബാങ്ക് നേതൃത്വം നൽകുന്ന 28 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയിരുന്നത്. 2013ൽ ഇതു കിട്ടാക്കടമായി. 2014ൽ വായ്പ തിരിച്ചടവ് പുനഃക്രമീകരിച്ച് 2 വർഷത്തേക്കു കൂടി സമയം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2018ൽ ഇവൈയെ ഫൊറൻസിക് ഓഡിറ്ററായി നിയമിച്ചു. പണം വകമാറ്റി സ്വന്തമാക്കാനായി അക്കൗണ്ടുകളിൽ വ്യാപക തിരിമറി നടത്തിയെന്നു ഇവൈ കണ്ടെത്തി.
കൺസോർഷ്യത്തിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ 2019 ൽ സിബിഐക്ക് ആദ്യ പരാതി നൽകി. 2020ൽ രണ്ടാമത്തേതും. ഒന്നരവർഷത്തിനു ശേഷം ഇക്കഴിഞ്ഞ 7 നു സിബിഐ കേസെടുത്തു.
എബിജി ഷിപ്‌യാഡ് വായ്പത്തട്ടിപ്പ് കേസ് സിബിഐക്കു പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിച്ചേക്കും. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഈ ആഴ്ച തന്നെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…