ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനഗർ മ്യൂണിക്ക് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിയിലായി. കയ്യിലുണ്ടായിരുന്ന വിലയേറിയ ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് താരത്തിന് വിനയായത്. സ്വിസ് ആഡംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്‍റെ വാച്ചാണ് മുൻ കലിഫോർണിയ ഗവർണർ കൂടിയായ ഷ്വാർസെനഗറുടെ കയ്യിലുണ്ടായിരുന്നത്. ഏകദേശം മൂന്ന് മണിക്കൂറാണ് ഷ്വാർസെനഗർ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ സംഘടനയുടെ ധനശേഖരണാർത്ഥം ലേലത്തിന് വെയ്ക്കാനാണ് അദ്ദേഹം വാച്ച് കയ്യിൽക്കരുതിയത്.
വാച്ചിന് നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ശ്രമിച്ചെങ്കിലും മെഷീൻ പ്രവർത്തിച്ചില്ല. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് തുക അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എടിഎമ്മിൽനിന്നു പിൻവലിക്കാൻ സാധിക്കുന്നതിലും കൂടുതൽ തുക ആവശ്യമായിരുന്നതിനാൽ അതിനു സാധിച്ചില്ല. ഇതിനകം ബാങ്കിലെ പ്രവൃത്തി സമയം കഴിഞ്ഞിരുന്നു. തുടർന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് താരത്തിന് പണമടയ്ക്കാൻ സാധിച്ചത്. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ശ്രമിച്ച ഷ്വാർസെനഗർ ക്രിമിനൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കസ്റ്റംസ് പ്രസ് ഓഫിസർ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…