കവരത്തി: ലക്ഷദീപിൽ വിവിധ വകുപ്പുകളില് നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില് നഷ്ടപ്പെട്ടവരുമായ നിരവധി പേര് പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്ക്കാണ് ജോലി നഷ്ടപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും അഡ്മിനിസ്ട്രേറ്ററുടെ ഒറ്റ യാത്രയ്ക്കു മാത്രം 23 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള് പുറത്തുവന്നിരുന്നു.
വികസനത്തിന്റെ പേരില് നടപ്പാക്കുന്ന ഭരണപരിഷ്കാരത്തിന്റെ മറവില് അങ്കണവാടി ജീവനക്കാര്, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന് വാച്ചേഴ്സ്, കൃഷി വകുപ്പ്, മെഡിക്കല് ഡിപ്പാര്ട്ട്മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ട പിരിച്ചുവിടല് നടത്തിയത്. താല്ക്കാലിക ജീവനക്കാരും 10 വര്ഷത്തിലേറെ കരാര്, താല്ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില് ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില് ഉള്പ്പെടുന്നുണ്ട്.
കൂട്ടത്തോടെ പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുത്ത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണമെന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…