gnn24x7

ലക്ഷദ്വീപിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടായിരത്തോളം പേർക്ക്: വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരും പ്രത്യക്ഷ പ്രതിക്ഷേധവുമായി രംഗത്ത്

0
169
gnn24x7

കവരത്തി: ലക്ഷദീപിൽ വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ ഒറ്റ യാത്രയ്ക്കു മാത്രം 23 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്‌സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ട പിരിച്ചുവിടല്‍ നടത്തിയത്. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

കൂട്ടത്തോടെ പിരിച്ച്‌ വിട്ട തൊഴിലാളികളെ തിരിച്ചെടുത്ത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണമെന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here