വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജാവ പെരക്കിന്റെ വിതരണം ഇന്ന് ആരംഭിച്ചു. 1.94 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്‌റ്റൈലിഷ് ലുക്കായിരിക്കും പെരക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്.
2019 നവംബര്‍ 15ന് അവതരിപ്പിച്ച ജാവ പെരക്കിന്റെ ബുക്കിംഗ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. വിതരണം ഏപ്രിലില്‍ ആരംഭിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യമെങ്കിലും ലോക്ഡൗണ്‍ മൂലം നീണ്ടുപോകുകയായിരുന്നു.
ബിഎസ് ആറ് നിലവാരത്തിലുള്ള 334 സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ്. പുതിയ ക്രോസ് പോര്‍ട്ട് ടെക്‌നോളജിയോട് കൂടിയ എന്‍ജിനാണിത്. 30.6 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കുമുള്ള ഈ വാഹനത്തിന്റേത് സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ്.
ആകര്‍ഷകമായ ഈസി ഫിനാന്‍സ് ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ ഇഎംഐ പ്ലാനുകളുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് 350, ബെനേലി ഇംപീരിയല്‍ 400 എന്നീ മോഡലുകളുമായി ശക്തമായ മല്‍സരം പ്രതീക്ഷിക്കാം.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…