gnn24x7

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജാവ പെരക്കിന്റെ വിതരണം ഇന്ന് ആരംഭിച്ചു

0
187
gnn24x7

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജാവ പെരക്കിന്റെ വിതരണം ഇന്ന് ആരംഭിച്ചു. 1.94 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്‌റ്റൈലിഷ് ലുക്കായിരിക്കും പെരക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്.

2019 നവംബര്‍ 15ന് അവതരിപ്പിച്ച ജാവ പെരക്കിന്റെ ബുക്കിംഗ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. വിതരണം ഏപ്രിലില്‍ ആരംഭിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യമെങ്കിലും ലോക്ഡൗണ്‍ മൂലം നീണ്ടുപോകുകയായിരുന്നു.

ബിഎസ് ആറ് നിലവാരത്തിലുള്ള 334 സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ്. പുതിയ ക്രോസ് പോര്‍ട്ട് ടെക്‌നോളജിയോട് കൂടിയ എന്‍ജിനാണിത്. 30.6 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കുമുള്ള ഈ വാഹനത്തിന്റേത് സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ്.

ആകര്‍ഷകമായ ഈസി ഫിനാന്‍സ് ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ ഇഎംഐ പ്ലാനുകളുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് 350, ബെനേലി ഇംപീരിയല്‍ 400 എന്നീ മോഡലുകളുമായി ശക്തമായ മല്‍സരം പ്രതീക്ഷിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here