ന്യൂദല്‍ഹി: കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെയും തങ്ങള്‍ ഇത് നിര്‍ദ്ദേശിക്കില്ലെന്നും ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞനായ ആര്‍. ഗംഗാ കേട്കര്‍ പറഞ്ഞു.
‘ഈ മരുന്ന് (ഹൈഡ്രോക്‌സിക്ലോറോക്വിന്‍) നിര്‍ബന്ധമായ ഒന്നല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് രോഗബാധയെ തടയുമോ എന്നത് പരിശോധനകള്‍ക്ക് ശേഷമെ അറിയാന്‍ കഴിയൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരില്‍ ഡോക്ടര്‍മാര്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നത് വരെ ഈ മരുന്ന് ആരോടും ഞങ്ങള്‍ നിര്‍ദേശിക്കില്ല’, അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷം ഈ മരുന്നിന് ആവശ്യക്കാരേറിയിരുന്നു.
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു.
നേരത്തെ കൊവിഡ് 19 പ്രതിരോധത്തിനായി അമേരിക്കയും ബ്രസീലും ഇന്ത്യയോട് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെട്ടിരുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…