gnn24x7

കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ലെന്ന് ഐ.സി.എം.ആര്‍

0
225
gnn24x7

ന്യൂദല്‍ഹി: കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെയും തങ്ങള്‍ ഇത് നിര്‍ദ്ദേശിക്കില്ലെന്നും ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞനായ ആര്‍. ഗംഗാ കേട്കര്‍ പറഞ്ഞു.

‘ഈ മരുന്ന് (ഹൈഡ്രോക്‌സിക്ലോറോക്വിന്‍) നിര്‍ബന്ധമായ ഒന്നല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് രോഗബാധയെ തടയുമോ എന്നത് പരിശോധനകള്‍ക്ക് ശേഷമെ അറിയാന്‍ കഴിയൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരില്‍ ഡോക്ടര്‍മാര്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നത് വരെ ഈ മരുന്ന് ആരോടും ഞങ്ങള്‍ നിര്‍ദേശിക്കില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷം ഈ മരുന്നിന് ആവശ്യക്കാരേറിയിരുന്നു.

കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു.

നേരത്തെ കൊവിഡ് 19 പ്രതിരോധത്തിനായി അമേരിക്കയും ബ്രസീലും ഇന്ത്യയോട് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here