ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള നടപടികള്‍.
ജനുവരി 14 മുതല്‍ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിയമവിരുദ്ധമായി 50,000 അധികം ഡ്രോണുകള്‍ ഉണ്ടെന്നാണ് സൂചന.രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും അംഗീകൃത ഉടമസ്ഥ നമ്പറും ലഭിക്കും. ഇവ രണ്ടും ഇല്ലാത്ത ഡ്രോണുകള്‍ ജനുവരി 31 ന് ശേഷം ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…