gnn24x7

രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം

0
289
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള നടപടികള്‍.

ജനുവരി 14 മുതല്‍ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റല്‍ സ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സുരക്ഷ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിയമവിരുദ്ധമായി 50,000 അധികം ഡ്രോണുകള്‍ ഉണ്ടെന്നാണ് സൂചന.രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും അംഗീകൃത ഉടമസ്ഥ നമ്പറും ലഭിക്കും. ഇവ രണ്ടും ഇല്ലാത്ത ഡ്രോണുകള്‍ ജനുവരി 31 ന് ശേഷം ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here