ന്യൂദല്‍ഹി : ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും ഫൂട്ട്‌ബോര്‍ഡില്‍ ഇരുന്ന് യാത്രചെയ്യുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്. ഇതില്‍ ഇളവ് വരുത്താനാണ് ആലോചിക്കുന്നത്. ജയില്‍ ശിക്ഷ മാറ്റി പിഴമാത്രം ഈടാക്കാനാണ് ആലോചിക്കുന്നത്.
കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത്, റിസേര്‍വിഡ് കോച്ചുകളില്‍ അനധികൃതമായ കയറുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഓഴിവാക്കി പിഴ മാത്രമാക്കി ചുരുക്കിയേക്കും.
നാഷണല്‍ ക്രൈ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2018ലെ കണക്കുകള്‍പ്രകാരം 10,94,684 കേസുകള്‍ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയോ ആറുമാസം വരെ തടവോ ആണ് ശിക്ഷ.
അനാവശ്യമായി അപായ ചങ്ങല വലിച്ച 55373 കേസുകളാണ് ആര്‍.പി.എഫിന്റെ 2019 ലെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 45784 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…