ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാൻ എയർ ഇന്ത്യയും. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിത ജീവനക്കാരെ മാത്രം വച്ച്. ഡൽഹി-സാൻ ഫ്രാൻസിസ്കോ ഉള്‍പ്പെടെ എയർ ഇന്ത്യയുടെ നിരവധി അന്തർദേശീയ-ആഭ്യന്തര വിമാനങ്ങളിൽ ഇന്ന് ജീവനക്കാർ മുഴുവൻ വനിതകൾ മാത്രമായിരിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറത്തിയ പ്രസ്താവനയിൽ പറയുന്നത്.
‘എയർ ഇന്ത്യയുടെ എയർക്രാഫ്റ്റുകളിൽ കോക്പിറ്റ്, കാബിൻ ക്രൂ അടക്കം എല്ലാം ഇന്ന് നിയന്ത്രിക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും.. നമ്മുടെ സാമൂഹിക-സാംസ്കാരിക ധാര്‍മികതയുമായി സമന്വയിപ്പിച്ച് സ്ത്രീശക്തിയെ അഭിവാദ്യം ചെയ്യാനാണിത്..’ എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾ മാത്രം ജീവനക്കാരായി 40 വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്.
വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത്രയധികം വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമായിരിക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…
കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…
കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…