Categories: Kerala

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ അധികൃതരെ കബളിപ്പിച്ച് നാട്ടില്‍ കറങ്ങിയത് ഒരാഴ്ച

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ അധികൃതരെ കബളിപ്പിച്ച് നാട്ടില്‍ കറങ്ങിയത് ഒരാഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കഴിഞ്ഞ മാസം 29 ന് ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയ മൂന്ന് പേര്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കോറോണ ബാധ സ്ഥരീകരിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ നിന്ന് മടങ്ങി വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അവര്‍ ബന്ധുവീട് സന്ദര്‍ശിച്ചിരുന്നു.ബന്ധുവീട്ടിലെ രണ്ട് പേര്‍ പനിയായി താലൂക്ക് ആശുപത്രിയില്‍ വന്നപ്പോള്‍ അവര്‍ ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരില്‍ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.

ഇറ്റലിയില്‍ നിന്ന് തിരിച്ചു വന്നവരില്‍ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ ആശുപത്രിയിലേക്ക് മാറുവാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുകയാണുണ്ടായത്.

രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊറോണ ബാധിത മേഖലകളില്‍ നിന്നും തിരിച്ചു നാട്ടില്‍ വന്ന വരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്‍, ഇറ്റലി, സൗദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

ഇവര്‍ സഞ്ചരിച്ച ഫെബ്രുവരി 29 ന്റെ QR 126 വെനീസ് – ദോഹ ഫ്‌ളൈറ്റ്, അവിടെ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച
അവിടെനിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ- കൊച്ചി ഫ്‌ളൈറ്റില്‍ യാത്ര നടത്തിയവര്‍ എന്നിവര്‍ എത്രയും പെട്ടന്ന് ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

DISHA : O4712552056 , Toll Free 1056, എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

Newsdesk

Recent Posts

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

5 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

10 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

10 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

12 hours ago

രണ്ട് ലിംഗങ്ങൾ മാത്രം; പരാമർശത്തിന് കനേഡിയൻ ക്രിസ്ത്യൻ നേതാവിന് കോടികൾ പിഴ

കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…

15 hours ago

കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…

16 hours ago