വൈറസ് വ്യാപനം തടയുന്നതിനായി കോവിഡ് -19 നടപടികൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ ബഹ്‌റൈന്റെ ഷോപ്പിംഗ് സെന്ററുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ഇന്ന് രാത്രി 12 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ജൂൺ 10 ന് രാവിലെ 12 മണി വരെയാണ് നിയന്ത്രണം. ബീച്ചുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ എന്നിവയും സിനിമാശാലകളും അടയ്ക്കും. റസ്റ്റോറന്റുകളില്‍ ഡെലിവറി സേവനം മാത്രം അനുവദിക്കും.
അതേസമയം, അടിയന്തര സര്‍വീസുകളായ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, പലചരക്കു കടകള്‍, മല്‍സ്യ ഷോപ്പുകള്‍, ബേക്കറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, എടിഎമ്മുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.
സര്‍ക്കാര്‍- പൊതു മേഖലാ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കണം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ ഓൺലൈൻ ആയി നടത്തണം.സ്വകാര്യ ചടങ്ങുകള്‍, ഒത്തു ചേരലുകള്‍, കായിക പരിപാടികള്‍ എന്നിവയ്ക്കും വിലക്കേർപ്പെടുത്തി. സമ്മേളനങ്ങളോ യോഗങ്ങളോ ചേരുന്നതിനും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…