ജിദ്ദ: കർശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീർഥാടകർ ബുധനാഴ്ച മിനയിലെത്തും. സൗദിയുടെ വിവിധ മേഖലകളിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീർഥാടകരാണ് മിനയിലെത്തുന്നത്. ഇതോടെ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരില്ലാതെയാണ് ഇത്തവണത്തെ ഹജ്ജ്. തീർഥാടനചരിത്രത്തിൽ അപൂർവമാണിത്.
കോവിഡ് വ്യാപനം തടയാനും തീർഥാടകരുടെ സുരക്ഷ പരിഗണിച്ചുമാണ് സൗദി ഭരണകൂടം തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചത്. ആഭ്യന്തര തീർഥാടകരിൽ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളിൽ 160 രാജ്യക്കാർ ഉൾപ്പെടും. മലയാളികളുൾപ്പെടെ 30ഒാളം ഇന്ത്യക്കാരുമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേെക്കത്തുന്ന റോഡുകളിൽ കനത്ത സുരക്ഷാനിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്ന് ഹജ്ജ് സുരക്ഷാവിഭാഗം ആവർത്തിച്ചിട്ടുണ്ട്. ഹജ്ജിനുമുമ്പ് നാലുദിവസത്തെ ക്വാറൻറീൻ തീർഥാടകർക്ക് നിർബന്ധമാക്കിയിരുന്നു. ഇവരെ ഒാരോരുത്തരെയും ഒാരോ റൂമുകളിലാക്കി അസീസിയയിലെ ഹോട്ടലിലാണ് പാർപ്പിച്ചത്. ഇവിടെനിന്ന് തീർഥാടകർ ചെറുസംഘങ്ങളായി മിനയിലേക്കു തിരിക്കും. ഒാരോ സംഘത്തിനും ഒാരോ ബസാണുള്ളത്. സീറ്റുകളിൽ പകുതി മാത്രമേ ഉപയോഗിക്കൂ. ഹജ്ജ് കഴിയുംവരെ ഒരേ ബസിൽ ഒരേ സീറ്റിലായിരിക്കും യാത്ര.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ)…