ദോഹ: മൂന്നര വർഷമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് അതിര്‍ത്തികള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇതോടുകൂടി ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികളും സൗദി അറേബ്യ തുറന്നു.
ജിസിസി ഉച്ചകോടി ഇന്ന് സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് ഇങ്ങനെയൊരു തീരുമാനം. അതേസമയം മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സൗദി തീരുമാനിച്ചു.
അതേസമയം, 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച തുടക്കമാവുകയാണ്. സൗദി അറേബ്യയിലെ അൽ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിൽ വെച്ച് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി നടക്കുക.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…