gnn24x7

മൂന്നര വർഷമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ

0
203
gnn24x7

ദോഹ: മൂന്നര വർഷമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് അതിര്‍ത്തികള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇതോടുകൂടി ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികളും സൗദി അറേബ്യ തുറന്നു.

ജിസിസി ഉച്ചകോടി ഇന്ന് സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് ഇങ്ങനെയൊരു തീരുമാനം. അതേസമയം മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സൗദി തീരുമാനിച്ചു.

അതേസമയം, 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച തുടക്കമാവുകയാണ്. സൗദി അറേബ്യയിലെ അൽ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിൽ വെച്ച് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി നടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here