gnn24x7

ഡല്‍ഹി-മീററ്റ് തുരങ്കപാത നിര്‍മ്മാണക്കരാര്‍ചൈനീസ് കമ്പനിക്ക് : പ്രതിഷേധവും പരിഹാസവും

0
196
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയുമായി ആഭ്യന്തരമായും അതിര്‍ത്തിപരമായും ശക്താമായി എതിര്‍ത്തു നില്‍ക്കുകയും അതിന്റെ ഭാഗമായി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും എല്ലാം ചെയ്തിട്ട് ഇപ്പോള്‍ ഡല്‍ഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിര്‍മ്മാണ കരാര്‍ ചൈനീസ് കമ്പനിക്ക് കേന്ദ്ര ഗവണ്‍മെന്റ് കൈമാറിയ സംഭവം തികച്ചും വിരോധാഭാസമായെന്നു മാത്രമല്ല, നാനാഭാത്തു നിന്നും കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഹാസങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ പുറത്തു വന്നു.

റീജയിണല്‍ റാപ്പിഡ് റെയില്‍ ട്രാസിറ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്കപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനപെടുത്തത്. ഇത് അശോക് നഗര മുതല്‍ സാഹിയാബാദ് വരെ 5.6 കിലോമീറ്ററോളം വ്യാപരിച്ചു കിടക്കുന്നുമുണ്ട്. ഇതിന്റെ നിര്‍മ്മാണത്തിന്റെ കരാറാണ് ഷാങ്ഹായ് ടണല്‍ എന്‍ജിനീയറിങ് കമ്പനിക്ക നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ മാസത്തില്‍ നടന്ന ലേലത്തില്‍ മറ്റു പല വന്‍കിട കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനമാണ് ഈ കരാര്‍ നേടിയത്.

പലരും പരിഹാസത്തോടെ ചോദിക്കുന്നത് ചൈനയുമായുള്ള പ്രശ്‌നങ്ങളൊക്കെ നിര്‍ത്തിവെച്ചോ? എന്നാണ്. ഇതുകൂടാതെ കേന്ദ്ര ഗവണ്‍മെന്റിനെ വല്ലാതെ പരിഹസിച്ചും പലരും ട്വീറ്റുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നു തുടങ്ങി. നിരവധി പേര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here