തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ലോകപ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു അവിടെ ദര്‍ശനം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദര്‍ശനം താല്കാലികമായി നിര്‍ത്തിവച്ചു.
അമ്പലത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പിയ്ക്ക് കോവിഡ് വന്നതിനാല്‍ നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ ശതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി മുഖ്യപൂജ കര്‍മ്മങ്ങള്‍ ഏറ്റെടുത്തു. പരിമിതമായി ജോലിക്കാരെ ഉപയോഗിച്ച് പൂജാദികര്‍മ്മങ്ങള്‍ തുടരുവാനാണ് ദേവസ്വത്തിന്റ തീരുമാനം.
ലോകത്തു തന്നെ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ലോകത്ത് സമീപകാലത്ത് സമ്പന്നമായ ആരാധാനാലയങ്ങളുടെ പട്ടികയിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇടം നേടി. ഇപ്പോഴും തുറക്കപ്പെടാത്ത അറകള്‍ ക്ഷേത്രത്തിനകത്ത് ഉണ്ടെന്നാണ് നിഗമനം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…