gnn24x7

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്

0
161
gnn24x7

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ലോകപ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു അവിടെ ദര്‍ശനം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദര്‍ശനം താല്കാലികമായി നിര്‍ത്തിവച്ചു.

അമ്പലത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പിയ്ക്ക് കോവിഡ് വന്നതിനാല്‍ നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ ശതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി മുഖ്യപൂജ കര്‍മ്മങ്ങള്‍ ഏറ്റെടുത്തു. പരിമിതമായി ജോലിക്കാരെ ഉപയോഗിച്ച് പൂജാദികര്‍മ്മങ്ങള്‍ തുടരുവാനാണ് ദേവസ്വത്തിന്റ തീരുമാനം.

ലോകത്തു തന്നെ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ലോകത്ത് സമീപകാലത്ത് സമ്പന്നമായ ആരാധാനാലയങ്ങളുടെ പട്ടികയിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇടം നേടി. ഇപ്പോഴും തുറക്കപ്പെടാത്ത അറകള്‍ ക്ഷേത്രത്തിനകത്ത് ഉണ്ടെന്നാണ് നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here