തൃശൂര്‍: ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം -ഇത്രയും മാത്രം മതിയായിരുന്നു മലയാളിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഒരു ട്രെയിന്‍ മോഡല്‍ നിര്‍മ്മിക്കാന്‍.
ഇന്ത്യന്‍ റെയില്‍വെയില്‍ നിന്ന് വരെ അദ്വൈത് കൃഷ്ണ എന്ന പന്ത്രണ്ടു വയസുകാരനെ തേടി പ്രശംസയെത്തി. കേരളത്തിലെ തൃശൂര്‍ സ്വദേശിയാണ് അദ്വൈത്.
സ്റ്റീം ലോക്കോമോട്ടീവ് മോഡലിലുള്ള ഒരു ട്രെയിന്‍ നിര്‍മ്മിക്കാന്‍ പഴയ പത്രങ്ങളുടെ 33 ഷീറ്റുകളും 10 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകളും മാത്രമാണ് ഈ കൊച്ചു മിടുക്കന് വേണ്ടിയിരുന്നത്.
പൂര്‍ണതയ്ക്ക് തൊട്ടരികില്‍ എന്നാണ് അദ്വൈതിന്‍റെ ഈ ട്രെയിന്‍ മോഡലിനെ റെയിൽവേ വിശേഷിപ്പിച്ചത്.
‘കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള റെയിൽ പ്രേമിയായ മാസ്റ്റർ അദ്വൈത്ത് കൃഷ്ണയുടെ ക്രിയേറ്റിവിറ്റി. പത്രങ്ങൾ ഉപയോഗിച്ച് ആകർഷകമായ ട്രെയിൻ മോഡൽ. ട്രെയിനിന്‍റെ ഈ തനിപകര്‍പ്പ് പൂര്‍ത്തിയാക്കാനെടുത്തത് വെറും 3 ദിവസ൦.’ -റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
റെയില്‍വെ മന്ത്രാലയത്തിന്‍റെ വരെ പ്രീതി പിടിച്ചു പറ്റിയ അദ്വൈതിന്‍റെ ഈ തീവണ്ടിയുടെ ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ 6,600 തവണയും ട്വിറ്ററിൽ 1,400 തവണയുമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും മികച്ച രീതിയില്‍ ട്രെയിൻ മോഡൽ നിർമ്മിച്ചതെങ്ങനെയെന്ന് വീഡിയോയില്‍ ഹ്രസ്വമായി കാണിക്കുന്നു.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…