gnn24x7

ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം; അദ്വൈത് തയാറാക്കി സൂപ്പര്‍ ‘തീവണ്ടി’, പ്രശംസിച്ച് ഇന്ത്യന്‍ റെയില്‍വേ

0
269
gnn24x7

തൃശൂര്‍: ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം -ഇത്രയും മാത്രം മതിയായിരുന്നു മലയാളിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഒരു ട്രെയിന്‍ മോഡല്‍ നിര്‍മ്മിക്കാന്‍.

ഇന്ത്യന്‍ റെയില്‍വെയില്‍ നിന്ന് വരെ അദ്വൈത് കൃഷ്ണ എന്ന പന്ത്രണ്ടു വയസുകാരനെ തേടി പ്രശംസയെത്തി. കേരളത്തിലെ തൃശൂര്‍ സ്വദേശിയാണ് അദ്വൈത്.

സ്റ്റീം ലോക്കോമോട്ടീവ് മോഡലിലുള്ള ഒരു ട്രെയിന്‍ നിര്‍മ്മിക്കാന്‍ പഴയ പത്രങ്ങളുടെ 33 ഷീറ്റുകളും 10 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകളും മാത്രമാണ് ഈ കൊച്ചു മിടുക്കന് വേണ്ടിയിരുന്നത്. 

പൂര്‍ണതയ്ക്ക് തൊട്ടരികില്‍ എന്നാണ് അദ്വൈതിന്‍റെ ഈ ട്രെയിന്‍ മോഡലിനെ റെയിൽ‌വേ വിശേഷിപ്പിച്ചത്. 

‘കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള റെയിൽ പ്രേമിയായ മാസ്റ്റർ അദ്വൈത്ത് കൃഷ്ണയുടെ ക്രിയേറ്റിവിറ്റി. പത്രങ്ങൾ ഉപയോഗിച്ച് ആകർഷകമായ ട്രെയിൻ മോഡൽ. ട്രെയിനിന്‍റെ ഈ തനിപകര്‍പ്പ് പൂര്‍ത്തിയാക്കാനെടുത്തത് വെറും 3 ദിവസ൦.’ -റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

റെയില്‍വെ മന്ത്രാലയത്തിന്‍റെ വരെ പ്രീതി പിടിച്ചു പറ്റിയ അദ്വൈതിന്‍റെ ഈ തീവണ്ടിയുടെ ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ 6,600 തവണയും ട്വിറ്ററിൽ 1,400 തവണയുമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും മികച്ച രീതിയില്‍ ട്രെയിൻ മോഡൽ നിർമ്മിച്ചതെങ്ങനെയെന്ന് വീഡിയോയില്‍ ഹ്രസ്വമായി കാണിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here