ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍ മണ്ഡലത്തിന്റെ യോഗം രജീനികാന്ത് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ യോഗ തീരുമാനം വളരെ സുപ്രധാനമാണ്. നാളെ ഇതെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവര്‍ പറഞ്ഞിരിക്കുന്നത്. പാര്‍ടി പ്രഖ്യാപിക്കണമൊ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനികാന്ത് തിരുമാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാളെ കാലത്ത് 10 മണിക്ക് കോടമ്പാക്കത്തെ രജനീകാന്തിന്റെ തന്നെ ഉടമസ്ഥതയിലുളള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം ആരംഭിക്കുക. രജനി മക്കള്‍ മണ്ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ എല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കും. എല്ലാ നേതാക്കള്‍ക്കാമാരുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന രീതിയിലുള്ള സമ്മേളനമാണ് നടക്കുന്നത്. ഇപ്പോള്‍ അവര്‍ക്കെല്ലാം 10 മണിക്ക് എത്തണം എന്ന അറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം കോവിഡ് കാലഘട്ടമായതിനാല്‍ രാജനികാന്ത് യാതൊരു വിധത്തിലുള്ള പബ്ലിക് ഇന്ററാക്ഷന്‍സ് വരുന്ന സംഗതികളും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്രയധികം ആളുകളെ വിളിച്ച് ചേര്‍ത്ത് യോഗം കൂടുന്നത് ഇത്രയധികം പ്രധാന്യം ഇതിനുള്ളതുകൊണ്ട് മാത്രമാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…